Categories: latest news

‘ആളെ തല്ലിയതിനെ കുറിച്ച് ഒന്നും ചോദിക്കാനില്ലേ’; മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ടോം ചാക്കോ

തല്ലുമാല സിനിമയുടെ സെറ്റില്‍വെച്ച് നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഈ കാലുംവെച്ച് താന്‍ ഒരാളെ തല്ലിയെന്ന് തോന്നുന്നുണ്ടോയെന്ന് ഷൈന്‍ ചോദിച്ചു.

‘സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാനും അറിയാനും പറ്റില്ലെങ്കില്‍ നിങ്ങളോടിനി സംസാരിക്കേണ്ട കാര്യമുണ്ടോ?’ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിച്ചു. ‘നിങ്ങളൊക്കെ സംഭവം കണ്ടതല്ലേ? പിന്നെ എങ്ങനെയാ അങ്ങനെയൊക്കെ വാര്‍ത്ത വന്നേ? ആളെ ഞാന്‍ തല്ലിയതല്ലാന്ന് മനസ്സിലായോ? ഞാന്‍ ഈ കാലുംവെച്ച് ഒരാളെ തല്ലിയെന്ന് ! പുള്ളി എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ?,’ ഷൈന്‍ ചോദിച്ചു.

Shine Tom Chacko

ആളെ തല്ലിയതിനെ കുറിച്ച് ഒന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് തമാശരൂപേണ ഷൈന്‍ ചോദിക്കുന്നതും കേള്‍ക്കാം.

തല്ലുമാല സിനിമയുടെ സെറ്റില്‍വെച്ച് നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് നേരത്തെ ആരോപണം ഉയര്‍ന്നത്. ഇരുകൂട്ടരും പൊലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

മകനൊപ്പം ചിത്രങ്ങളുമായി അമല പോള്‍

മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

9 hours ago

മമ്മൂട്ടിയോടു കഥ പറഞ്ഞ് ജീത്തു ജോസഫ് !

മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…

1 day ago

മോഹന്‍ലാലും അജിത് കുമാറും ഒന്നിക്കുന്നു?

മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

2 days ago