Categories: latest news

‘അദ്ദേഹം ഏത് ഫ്രെയ്മിലും പൂര്‍ണന്‍’; മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ഭീഷ്മ പര്‍വ്വം ക്യാമറാമാന്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റായി ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ ഫ്രെയ്മുകളും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ആനന്ദ് സി.ചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

തന്റെ ക്യാമറ കണ്ണുകളില്‍ മമ്മൂട്ടിയെ ഒപ്പിയെടുത്തപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് വിവരിക്കുകയാണ് ആനന്ദ്. ‘മമ്മൂട്ടി സാറിന്റെ സൗന്ദര്യം ഏതെങ്കിലും ഒരു ആങ്കിളിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ക്ലോസ് ഷോട്ടിലെന്നല്ല, ഏത് ഫ്രെയിമിലും ഒരു പൂര്‍ണനാണെന്ന തോന്നലാണ് അദ്ദേഹം ഉണ്ടാക്കിയത്. ഇതിഹാസതുല്യരായ നമ്മുടെ ചില ക്യാമറാമാന്മാര്‍ അങ്ങനെ ചില അഭിനേതാക്കളെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതെനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് മമ്മൂട്ടി സാറിലൂടെയാണ്,’ ആനന്ദ് പറയുന്നു.

‘പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും എടുത്ത ഷോട്ടുകള്‍ പലതവണ കണ്ടു. അപ്പോഴെല്ലാം അത് മികച്ചതാക്കാനുള്ള എഫര്‍ട്ടാണ് എടുത്തുകൊണ്ടിരുന്നത്. സിനിമ ഇറങ്ങിയശേഷം ചില ഷോട്ടുകള്‍ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അത് അടുത്ത സിനിമയില്‍ എങ്ങനെ തിരുത്താം എന്നല്ലാതെ ചെയ്തുവച്ചൊരു സിനിമയില്‍ പ്രായോഗികമായി ഒരു തിരുത്തലുകളും വരുത്താന്‍ സാധ്യമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago