Categories: Gossips

നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണ്? എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകും: സ്വാസിക

താനുമായി ബന്ധപ്പെട്ട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി സ്വാസിക. ഗോസിപ്പ് കോളങ്ങളില്‍ തന്റെ പേരുമായി ചേര്‍ത്തുവെച്ച് വരുന്ന പല വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വച്ചുള്ളതാണെന്ന് താരം പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് സ്വാസിക മനസു തുറന്നത്. വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛന്‍ ബഹ്റൈനിലാണ്. അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാല്‍ അച്ഛന് എത്താനായില്ല. വേറെയും ചില കാരണങ്ങളാല്‍ ആ വിവാഹം വേണ്ട എന്നുവച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകള്‍ പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിച്ചു.

Swasika

ഞാന്‍ ഏതെങ്കിലും സഹപ്രവര്‍ത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാല്‍ ഗോസിപ്പുമായി ആളുകള്‍ വരും. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് ഉടനെയില്ലെന്നും താരം പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

3 days ago