മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിനെതിരെ ക്രൈസ്തവ സംഘടനകളും മാധ്യമങ്ങളും. ക്രൈസ്തവ കഥാപാത്രങ്ങളെ താറടിച്ചു കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സംവിധായകന്‍ അമല്‍ നീരദ് ഭീഷ്മ പര്‍വ്വത്തില്‍ നടത്തിയിരിക്കുന്നതെന്ന് ക്രൈസ്തവ അനുകൂല മാധ്യമമായ ഷെക്കെയ്ന ന്യൂസ് ആരോപിച്ചു.
പതിഞ്ഞിരുന്ന് ക്രൈസ്തവരെ പിന്നില്‍ നിന്ന് കുത്തുന്ന അമല്‍ നീരദ് ചിത്രമെന്നാണ് ഷെക്കെയ്ന ന്യൂസിന്റെ ആരോപണം. ക്രിസ്ത്യന്‍ പുരോഹിതനെ നെഗറ്റീവ് ഷെയ്ഡില്‍ കാണിക്കുന്നു, ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടികളെ മുസ്ലിം കുടുംബത്തിലെ യുവാക്കള്‍ പ്രണയ കുരുക്കില്‍ പെടുത്തുന്നു, ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ മാത്രം മോശമായി ചിത്രീകരിച്ചിരിക്കുന്നു, മുസ്ലിം യുവാക്കളെ സല്‍ഗുണ സമ്പന്നരായി മാത്രം കാണിച്ചിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ സിനിമയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
Beeshma Parvam
ഇതെല്ലാം വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് ഷെക്കെയ്ന ടെലിവിഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. ബോക്സ്ഓഫീസില്‍ വന്‍ വിജയമായി ഭീഷ്മ പര്‍വ്വം മുന്നേറുന്നതിനിടെയാണ് പുതിയ വിവാദം.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…