Pranav Mohanlal and Kollam Thulasi
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ മക്കളെ കുറിച്ച് നടന്‍ കൊല്ലം തുളസി പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഓരോ താരങ്ങളേയും കുറിച്ച് കൊല്ലം തുളസി സംസാരിച്ചത്. പ്രണവ് മോഹന്‍ലാലിനെ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്ന് കൊല്ലം തുളസി പറഞ്ഞു.
യുവതാരങ്ങളില്‍ തനിക്ക് നല്ല നടനായി തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണെന്ന് തുളസി പറഞ്ഞു. പ്രണവിന്റെ ഞാന്‍ കണ്ടിട്ടുണ്ട്. കാളിദാസിനെ ഞാന്‍ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരില്‍ എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്.
Pranav Mohanlal
മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ തലത്തിലേക്ക് വരാന്‍ കിടക്കുന്നേയുള്ളൂ.
പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരുമെന്നും കൊല്ലം തുളസി പറഞ്ഞു.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
മലയാളത്തില് ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…