Bigg Boss
മലയാളത്തില്‍ ഏറെ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാലാണ് ഷോയുടെ അവതാരകന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 തുടങ്ങാനിരിക്കെ ഷോയെ കുറിച്ച് കിടിലന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ ലാലേട്ടന്‍.
മോഹന്‍ലാല്‍ തന്നെയാണ് സീസണ്‍ 4 ന്റെ അവതാരകനായി എത്തുക. പരിപാടിയുടെ ആദ്യ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ഇത്തവണത്തെ ഷോയില്‍ ഉണ്ടാകാമെന്നാണ് മോഹന്‍ലാല്‍ നല്‍കുന്ന സൂചന.
അതേസമയം, ഇത്തവണ ആരൊക്കെ മത്സരാര്‍ഥികല്‍ ആകും എന്നതിനെ കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പാല സജി, വാവ സുരേഷ്, തങ്കച്ചന്‍ വിതുര, ശ്രീലക്ഷ്മി അറക്കല്‍, ലക്ഷ്മിപ്രിയ, ജിയ ഇറാനി തുടങ്ങിയവരുടെ പേരുകളാണ് വ്യാപകമായി പ്രഡിക്ഷന്‍ ലിസ്റ്റില്‍ കേള്‍ക്കുന്നത്. ചില താരങ്ങള്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചപ്പോള്‍ പോലും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോകാനാണോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ വന്നിരുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…