Categories: Gossips

ലൂസിഫറിനെ ‘പഞ്ഞിക്കിട്ട്’ ഭീഷ്മ പര്‍വ്വം; ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷനോടെ 50 കോടി ക്ലബില്‍ !

ബോക്സ്ഓഫീസില്‍ ആറാട്ട് തുടര്‍ന്ന് മമ്മൂട്ടി. മെഗാസ്റ്റാര്‍ നായകനായ ഭീഷ്മ പര്‍വ്വം നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.

മലയാളത്തിലെ ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷനും ഇനി ഭീഷ്മ പര്‍വ്വത്തിന്റെ പേരില്‍ ! ലൂസിഫര്‍, ബാഹുബലി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ വീക്കെന്‍ഡ് കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചാണ് ഭീഷ്മ പര്‍വ്വം കേരളത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.

മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്തത്. അമല്‍ നീരദാണ് ഭീഷ്മ പര്‍വ്വത്തിന്റെ സംവിധായകന്‍.

അതേസമയം, ചിത്രത്തിന്റെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒരു മലയാള സിനിമയ്ക്ക് ഇതേ വരെ ലഭിച്ച ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചതെന്നാണ് വിവരം. എം.കെ.എസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവര്‍സീസ് റൈറ്റ് സ്വന്തമാക്കിയത്. സിനിമ ഓസ്ട്രേലിയയില്‍ അടക്കം മാര്‍ച്ച് 10 ന് സേഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

41 minutes ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

43 minutes ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

47 minutes ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

56 minutes ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

19 hours ago