Categories: latest news

നിര്‍ബന്ധമായും കാണേണ്ട അഞ്ച് മുകേഷ് സിനിമകള്‍

സഹനടനായും ഹാസ്യതാരമായും നായകനായും മലയാള സിനിമയില്‍ തകര്‍ത്താടിയ അഭിനേതാവാണ് മുകേഷ്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മുകേഷ് ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്. മുകേഷിന്റെ മികച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. തനിയാവര്‍ത്തനം

വളരെ അണ്ടര്‍റേറ്റഡ് ആയ മുകേഷിന്റെ പ്രകടനമാണ് തനിയാവര്‍ത്തനം എന്ന സിനിമയിലേത്. മമ്മൂട്ടിയുടെ നായക കഥാപാത്രമായ ബാല ഗോപാലന്റെ അനിയന്‍ ഗോപിനാഥനായാണ് മുകേഷ് അഭിനയിച്ചത്. വളരെ പരുക്കനായ യുവാവായി മുകേഷ് തന്റെ കഥാപാത്രം മികച്ചതാക്കി.

2. ഇന്‍ ഹരിഹര്‍ നഗര്‍

മുകേഷിനെ കൂടുതല്‍ ആരാധകരുണ്ടാകാന്‍ കാരണം ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ പ്രകടനമാണ്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഇന്‍ ഹരിഹര്‍ നഗറില്‍ മഹാദേവന്‍ എന്ന രസികന്‍ കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.

3. റാംജിറാവ് സ്പീക്കിങ്, മാന്നാര്‍ മത്തായി സ്പീക്കിങ്

സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജിറാവ് സ്പീക്കിങ്ങാണ് മുകേഷിന്റെ കരിയറില്‍ വഴിത്തിരിവായത്. അതിന്റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിങ്ങിലും മുകേഷ് തകര്‍ത്താടി. രണ്ട് സിനിമകളിലും ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.

Mukesh

4. സിബിഐ സീരിസ്

എസ്.എന്‍.സ്വാമി-കെ.മധു കൂട്ടുകെട്ടില്‍ പിറന്ന സിബിഐ സീരിസിലെ നാല് സിനിമകളിലും മമ്മൂട്ടിക്കും ജഗതിക്കും ഒപ്പം മുകേഷും അഭിനയിച്ചിട്ടുണ്ട്. വളരെ സറ്റിലായ പ്രകടനമാണ് നാലിലും മുകേഷ് നടത്തിയത്. ചാക്കോ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.

5. കാക്കക്കുയില്‍

കൗണ്ടറുകള്‍ കൊണ്ട് മോഹന്‍ലാലിനെ പോലും മുകേഷ് കടത്തിവെട്ടിയ സിനിമയാണ് കാക്കക്കുയില്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗോവിന്ദന്‍ കുട്ടി എന്ന ഉഡായിപ്പ് കഥാപാത്രത്തെ വളരെ രസകരമായാണ് മുകേഷ് അവതരിപ്പിച്ചത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് ഇത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago