Categories: Gossips

ഇനി ബിലാലിലേക്ക് ! ഉടന്‍ ഷൂട്ടിങ് തുടങ്ങാമെന്ന് മമ്മൂട്ടി; ആരാധകര്‍ ആവേശത്തില്‍, ചിത്രത്തില്‍ ഫഹദും !

ഭീഷ്മ പര്‍വ്വത്തിന്റെ മിന്നുന്ന വിജയത്തിനു പിന്നാലെ ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ ചെയ്യാമെന്ന് മമ്മൂട്ടി. ഈ വര്‍ഷം തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യണമെന്നാണ് മമ്മൂട്ടിയുടെ നിലപാട്. ഇക്കാര്യം സംവിധായകന്‍ അമല്‍ നീരദിനെ അറിയിച്ചു. ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം സംവിധായകനെ വിളിച്ച് സന്തോഷം പങ്കിടുന്നതിനിടെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം ചെയ്യാനുള്ള താല്‍പര്യം മമ്മൂട്ടി പ്രകടിപ്പിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം തന്നെ മറ്റ് ചില സിനിമകള്‍ ചെയ്ത ശേഷം ബിലാലിലേക്ക് കടക്കാമെന്നായിരുന്നു ആദ്യം മമ്മൂട്ടിയുടെ നിലപാട്. എന്നാല്‍, ഭീഷ്മ പര്‍വ്വത്തിനു പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ഇപ്പോഴത്തെ മനംമാറ്റത്തിനു കാരണം. ഈ വര്‍ഷം തന്നെ ഷൂട്ടിങ് തുടങ്ങണമെന്ന് മമ്മൂട്ടി അമലിനോട് പറഞ്ഞു. തിരക്കഥയെല്ലാം പൂര്‍ത്തിയായതിനാല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ അമലും തയ്യാറാണ്.

Mammootty

വലിയൊരു ക്യാന്‍വാസിലാണ് ബിലാല്‍ ഒരുക്കേണ്ടത്. വിദേശത്ത് അടക്കം ഷൂട്ടിങ് പ്ലാന്‍ ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബിലാലിന്റെ ഷൂട്ടിങ് നീണ്ടുപോയതും അതിന്റെ ഇടവേളയില്‍ ഭീഷ്മ പര്‍വ്വം ചെയ്തതും.

അതേസമയം, ബിലാലിനെ കുറിച്ച് വമ്പന്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. പ്രമുഖനായ യുവതാരം ബിലാലില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. ഫഹദ് ഫാസിലാണ് ബിലാലില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതെന്നാണ് വിവരം.

 

അനില മൂര്‍ത്തി

Recent Posts

ഗംഭീര പോസുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago