Tovino Thomas
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളി സൂപ്പര്‍ഹിറ്റായതോടെ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലും ടൊവിനോ തോമസ് ഉയര്‍ന്നു. ഒട്ടേറെ ആരാധകരാണ് ടൊവിനോയ്ക്ക് ഇപ്പോള്‍ ഉള്ളത്.
വില്ലന്‍ വേഷത്തിലൂടെയാണ് ടൊവിനോ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായകവേഷങ്ങളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തന്റെ സിനിമാപ്രവേശനവും അഭിനയരംഗത്തുള്ള വളര്‍ച്ചയും അത്ര എളുപ്പമായിരുന്നില്ലെന്നാണ് ടൊവിനോ പറയുന്നത്.
Tovino Thomas
താരജീവിതം പുറമേ കാണുന്നത് പോലെയല്ലെന്നും സിനിമ അഭിനയം നിര്‍ത്തണമെന്ന് ആലോചിച്ച സമയമുണ്ടെന്നും ടൊവിനോ പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പുറത്ത് നിന്നും കാണുന്നത് പോലെയല്ല ഇന്‍ഡസ്ട്രിയുടെ അകത്തു നിന്നും കാണുന്നത്. പുറത്ത് നിന്നും കാണുന്നത് എന്താണോ പുറത്ത് വിടുന്നത് അതാണ്. എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കണ്ടാല്‍ കരുതും ഞാന്‍ എപ്പോഴും വളരെയധികം സന്തോഷത്തില്‍ മാത്രം ജീവിക്കുന്നയാളാണെന്ന്. അത് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഫോട്ടോ ചിരിക്കുന്ന ഫോട്ടോ ആയത് കൊണ്ടാണ്. എല്ലാ മനുഷ്യരേയും പോലെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും, ടെന്‍ഷനും സ്ട്രെസുമൊക്കെയുണ്ടാകുമെന്ന് ടൊവിനോ പറഞ്ഞു.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…