Warne and Hurley
ഷെയ്ന്‍ വോണിന്റെ വ്യക്തിജീവിതം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നതായിരുന്നു. സിമോണ്‍ കലഹനെയാണ് 1995 ല്‍ ഷെയ്ന്‍ വോണ്‍ ആദ്യം വിവാഹം കഴിച്ചത്. പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതം 2005 ല്‍ ഇരുവരും നിയമപരമായി വേര്‍പ്പെടുത്തി.
സിമോണ്‍ കലഹനുമായുള്ള ബന്ധത്തില്‍ ഷെയ്ന്‍ വോണിന് മൂന്ന് മക്കളുണ്ട്. സമ്മര്‍ വോണ്‍, ജാക്സണ്‍ വോണ്‍, ബ്രൂക്ക് വോണ്‍ എന്നിവരാണ് ഷെയ്ന്‍ വോണിന്റെ മക്കള്‍. സിമോണുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഈ മൂന്ന് പേരെയും വളര്‍ത്തിയത് ഷെയ്ന്‍ വോണ്‍ ആണ്.
Hurley and Warne
പിന്നീട് സിനിമാ ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് ഷെയ്ന്‍ വോണിനെ കുറിച്ച് എല്ലാവരും കേട്ടത്. ബ്രിട്ടീഷ് നടി എലിസബത്ത് ഹര്‍ലിയുമായി ഷെയ്ന്‍ വോണ്‍ കടുത്ത പ്രണയത്തിലായിരുന്നു.
2010 ലാണ് എലിസബത്ത് ഹര്‍ലിയുമായി വോണ്‍ ബന്ധം ആരംഭിച്ചത്. 2011 ഒക്ടോബര്‍ രണ്ടിന് വിവാഹനിശ്ചയവും നടന്നു. മൂന്ന് വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…