Beeshma Parvam
കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീഷ്മ പര്‍വ്വം കേരള ബോക്സ്ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് ഫ്രൈഡെ മാറ്റിനി അടക്കമുള്ള സിനിമാ പേജുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1,179 ട്രാക്ക്ഡ് ഷോസില്‍ നിന്നാണ് ഈ നേട്ടം.
മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് ഭീഷ്മ മറികടന്നത്. ആദ്യദിനം 3.34 കോടി രൂപയാണ് കേരള ബോക്സ്ഓഫീസില്‍ നിന്ന് ഒടിയന്‍ കളക്ട് ചെയ്തത്.
Mammootty in Beeshma Parvam
ഭീഷ്മ പര്‍വ്വത്തിന്റെ ഔദ്യോഗിക ബോക്സ്ഓഫീസ് കണക്കുകള്‍ ഇന്ന് വൈകീട്ടോടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോക്സ്ഓഫീസ് കളക്ഷന്‍ കൂടിയാണ് ഇത്. രാത്രി വൈകിയും ഏറെ സ്പെഷ്യല്‍ ഷോകള്‍ നടത്താന്‍ സാധിച്ചതാണ് ഭീഷ്മ പര്‍വ്വത്തിനു ബോക്സ്ഓഫീസില്‍ തുണയായത്.
മാത്രമല്ല കോവിഡ് പ്രതിസന്ധിക്ക് ശേഷം ഫുള്‍ ഒക്യുപന്‍സിയില്‍ തിയറ്ററുകളില്‍ പ്രേക്ഷകരെ അനുവദിക്കുകയും ചെയ്തിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…