ടൊവിനോ തോമസ് ചിത്രം നാരദന് മികച്ച റിപ്പോര്‍ട്ട്. മാധ്യമ വിമര്‍ശനമാണ് പ്രധാനമായും സിനിമയുടെ പ്രമേയം. സമകാലിക കേരളത്തിലെ മാധ്യമ ലോകത്തിന്റെ കാഴ്ചകളെ ഒരു ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് നാരദനില്‍.
വാര്‍ത്താചാനലുകള്‍ തമ്മിലുള്ള കിടമത്സരങ്ങളും അതിന്റെ ഭവിഷ്യത്തുകളും ചിത്രം പറഞ്ഞുവയ്ക്കുന്നു. ടൊവിനോയുടെ പ്രകടനം തന്നെയാണ് സിനിമയില്‍ എടുത്തുപറയേണ്ടത്. നെഗറ്റീവ് ഷെയ്ഡുള്ള ചന്ദ്രപ്രകാശ് എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷം ടൊവിനോയുടെ കൈകളില്‍ ഭദ്രമായിരുന്നു. അന്ന ബെന്നിന്റെ വക്കീല്‍ വേഷവും മികച്ചുനിന്നു.
ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് ടി. കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തിന്റെ സാങ്കേതിക മേഖലകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. എടുത്തുപറയേണ്ടത് ഛായാഗ്രഹണവും സൗണ്ട് ട്രാക്കുമാണ്. ചിത്രത്തിന്റെ സംഭവവികാസങ്ങള്‍ ചടുലമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ പശ്ചാത്തല സംഗീതത്തിന് സാധിക്കുന്നുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…