Categories: Reviews

’71 ആണ് പ്രായം, ആ മൂപ്പും വീര്യവുമുള്ളൊരു പെര്‍ഫോമന്‍സ് ഇതാ വന്ന് കണ്ടു നോക്ക്’

ഭീഷ്മ പര്‍വ്വം ഞെട്ടിച്ചെന്ന് പ്രശസ്ത സിനിമ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ മനീഷ് നാരായണന്‍. പത്ത് കൊല്ലത്തിനകത്ത് തന്നെ ഏറ്റവും ത്രസിപ്പിച്ചിരുത്തിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വമെന്ന് മനീഷ് പറഞ്ഞു.

മനീഷിന്റെ റിവ്യു വായിക്കാം

പത്ത് കൊല്ലത്തിനകത്ത് തിയറ്ററില്‍ ഏറ്റവും ത്രസിപ്പിച്ചിരുത്തിയ മമ്മൂട്ടിപ്പടമാണ് ഭീഷ്മ.

‘ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍’ എന്ന അതികാല്‍പ്പനികതയോട്, ‘ഏഴുപത്തിയൊന്നാണ് പ്രായം, ആ മൂപ്പും വീര്യവുമുള്ളൊരു പെര്‍ഫോര്‍മന്‍സ് ഇതാ വന്ന് കണ്ട് നോക്ക്’ എന്ന് തിരികെ തിരുത്തിപ്പറയാനാകുന്നൊരു വര്‍ധിതനടനം. അതാണ് ഭീഷ്മ.

മമ്മൂട്ടി സ്വയംപുതുക്കുന്നത് ഗാഡ്ജറ്റുകളുടെയോ ടെക്നോളജിയുടെയോ അപ്ഡേറ്റുകളിലല്ല, സ്വന്തം അഭിനയത്തിന്റെ കാര്യത്തിലാണെന്ന് ഉറപ്പിച്ചുതരുന്നൊരു മൈക്കിളപ്പന്‍.

Mammootty in Beeshma Parvam

കൊവിഡ് കാലത്ത് മലയാള സിനിമയില്‍ മമ്മൂട്ടിയാണ് ഏറ്റവും നീണ്ട ഇടവേളയിലേക്ക് പോയത്. കരിയറില്‍ ആദ്യമായി 275 ദിവസത്തിന് മുകളില്‍ അഭിനയത്തിന് വിശ്രമം നല്‍കിയ ബ്രേക്ക്. ആ അടച്ചിരിപ്പിന് ശേഷമുള്ള വരവ് മമ്മൂട്ടി എന്ന നടന്റെ പുതിയ വേര്‍ഷനുമായാണ്.

പാതി മാത്രം മുഖം തെളിയുന്ന ലൈറ്റിംഗിലും ക്യാമറ ആംഗിളിലും പോലും ആക്ടര്‍ മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ’മാണ് ഈ സിനിമ. മമ്മൂട്ടിക്കൊപ്പം ഒരു നിര അഭിനേതാക്കളുടെ പവര്‍ പാക്ക്ഡ് പെര്‍ഫോര്‍മന്‍സ്.
അമ്പത് കൊല്ലമായ ഗോഡ്ഫാദറിനും, അത്ര തന്നെ കൊല്ലമായി അഭിനയിക്കുന്ന മമ്മൂട്ടിക്കും ഒരേ സമയം ട്രിബ്യൂട്ടാകുന്നൊരു അമല്‍നീരദ് സിനിമ.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago