Categories: latest news

ദുല്‍ഖറുമൊത്ത് സിനിമ ചെയ്യുമോ? മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

മകനും സൂപ്പര്‍ സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനുമൊപ്പം ഉടന്‍ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. രണ്ടും രണ്ട് വ്യക്തികളാണെന്നും അവസരം വന്നാല്‍ അതേ കുറിച്ചെല്ലാം ആലോചിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. ഒരേ വീട്ടിലെ ആളുകളായതുകൊണ്ട് ഒന്നിച്ച് സിനിമ അഭിനയിക്കണമെന്ന് പറയാന്‍ പറ്റില്ലല്ലോ എന്നും മമ്മൂട്ടി പരോക്ഷമായി ചോദിച്ചു.

Dulquer Salmaan

‘ദുല്‍ഖറിനെ പോലെ എത്രയോ അഭിനേതാക്കളുണ്ട്. അവരുടെ കൂടെയെല്ലാം അഭിനയിക്കാന്‍ പറ്റുമോ? എല്ലാവരും വ്യക്തിഗത അഭിനേതാക്കളാണ്. സിനിമയെ ബന്ധങ്ങളുമായി റിലേറ്റ് ചെയ്യരുത്. ദുല്‍ഖറായാലും ശരി ഫഹദ് ആയാലും ശരി മറ്റുള്ള ഏത് അഭിനേതാക്കളായാലും ശരി നമുക്ക് അവരുടെ കൂടെയെല്ലാം അവസരങ്ങള്‍ വരുമ്പോള്‍ ആലോചിക്കാം. ദുല്‍ഖറുമായുള്ള സിനിമ പ്രതീക്ഷിക്കുകയും പ്രതീക്ഷിക്കാതിരിക്കുകയും വേണ്ട. അതൊക്കെ നടന്നാല്‍ നടക്കും. അതിനൊക്കെ വേണ്ടി ഇങ്ങനെ വെയ്റ്റ് ചെയ്യുകയൊന്നും വേണ്ട. രണ്ടും രണ്ട് ആള്‍ക്കാരല്ലേ. ഒരു വീട്ടില്‍ ജീവിക്കുന്നു എന്നുവെച്ചിട്ട് അങ്ങനെ വേണമെന്നില്ല,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. അമല്‍ നീരദാണ് സംവിധാനം.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago