Suresh Gopi (Paappan Film)
സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പന്‍ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
കാക്കിയണിഞ്ഞ് തലയെടുപ്പോടെ നടന്നുവരുന്ന സുരേഷ് ഗോപിയെയാണ് പോസ്റ്ററില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിഐ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
Suresh Gopi (File Image)
ലേലം, പത്രം, വാഴുന്നോര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ മറ്റൊരു മാസ് വേഷത്തിന് ജോഷി കാരണക്കാരനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പാപ്പന്‍.
സുരേഷ് ഗോപിക്കൊപ്പം സണ്ണി വെയ്ന്‍, നൈല ഉഷ, ആശ ശരത്ത്, കനിഹ, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരും പാപ്പനില്‍ അഭിനയിക്കുന്നു. ആര്‍.ജെ.ഷാനാണ് തിരക്കഥ. കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…