Mammootty in Beeshma Parvam
ദുബായ് എക്‌സ്‌പോ 2020 ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദരിക്കുന്നു. എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഇന്ത്യന്‍ പവലിയനില്‍വെച്ചാണ് ഇന്ന് വൈകുന്നേരം ഏഴിന് മമ്മൂട്ടിയെ ആദരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ദുബായ് എക്‌സ്‌പോ വേദിയില്‍ ഒരു സിനിമാ താരം ആദരിക്കപ്പെടുന്നത്.
സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിലാണ് മമ്മൂട്ടിക്ക് പ്രത്യേക ആദരമര്‍പ്പിക്കുന്നത്. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ ഭീഷ്മ പര്‍വ്വത്തിന്റെ ഗ്ലോബല്‍ ലോഞ്ചിനായി മമ്മൂട്ടി ഇന്ന് യുഎഇയിലെത്തിയിട്ടുണ്ട്. രാത്രി ഏഴിന് ദുബായ് എക്‌സ്‌പോ വേദിയിലും മമ്മൂട്ടി എത്തും.
Mammootty
ഭീഷ്മ പര്‍വ്വത്തിലെ മറ്റ് അഭിനേതാക്കളായ സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും മമ്മൂട്ടിക്കൊപ്പമുണ്ടാകും.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ഭീഷ്മ പര്‍വ്വത്തിന്റെ ജിസിസി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…