Categories: latest news

സിബിഐ-5: ഒറ്റ ടേക്കില്‍ തന്നെ ജഗതിയുടെ സീന്‍ പൂര്‍ത്തിയാക്കി

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ മുഖം കാണിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. സിബിഐ-5 ദി ബ്രെയ്ന്‍ എന്ന സിനിമയിലാണ് ജഗതി അഭിനയിച്ചത്. കൊച്ചിയില്‍വെച്ചാണ് ജഗതിയുടെ സീന്‍ ഷൂട്ട് ചെയ്തത്.

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രം ജഗതിയുടെ വിക്രം സിബിഐ എന്ന കഥാപാത്രത്തെ വീട്ടില്‍ എത്തി കാണുന്നതാണ് രംഗം. ഒറ്റ ടേക്കില്‍ തന്നെ ജഗതിയുടെ സീന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

Jagathy Sreekumar

വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകന്‍ വിക്രമിനെ കാണാനെത്തുന്ന സേതുരാമയ്യരെയും കൂട്ടരെയുമാണ് ചിത്രീകരിച്ചത്. പുഞ്ചിരിച്ചുകൊണ്ട് സിബിഐ സംഘത്തെ സ്വീകരിക്കുന്ന ജഗതിയെയും ചിത്രത്തില്‍ കാണാനാകും. ജഗതിയുടെ മകന്‍ രാജ്കുമാറും സിബിഐ 5 ല്‍ അഭിനയിക്കുന്നുണ്ട്.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിലെ അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

29 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

33 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

37 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago