Mammootty - Bilal
അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യും. വലിയ ആവേശത്തിലാണ് ആരാധകര്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യാന്‍ ഉദ്ദേശിച്ച സമയത്താണ് ഭീഷ്മ പര്‍വ്വം എന്ന പ്രൊജക്ട് ചെയ്യാന്‍ ഇരുവരും തീരുമാനിച്ചത്. ചെറിയൊരു ബ്രേക്കിന് ശേഷം ബിലാല്‍ ചെയ്യാനാണ് അമല്‍ നീരദും മമ്മൂട്ടിയും തീരുമാനിച്ചിരിക്കുന്നത്.
ബിലാല്‍ ഉറപ്പായും വരുമെന്ന് മമ്മൂട്ടി പറയുന്നു. അതിന്റെ ചര്‍ച്ചകളും തീരുമാനങ്ങളും ഉടന്‍ ആരാധകര്‍ അറിയുമെന്നാണ് മെഗാസ്റ്റാറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Mammootty
ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കുറിച്ച് മമ്മൂട്ടിയോട് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു.
ബിലാലില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അതിന്റെ ചര്‍ച്ചകളൊക്കെ നടക്കുകയാണ്. ബിലാലിനെ കുറിച്ചുള്ള കാര്യങ്ങള്‍ കൃത്യസമയത്ത് ആരാധകരെ അറിയിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…