Tovino Thomas
സൂപ്പര്‍താരം തല അജിത്ത് കുമാറിന്റെ വില്ലന്‍ വേഷം ചെയ്യാനുള്ള അവസരം വേണ്ടെന്നുവെച്ചാണ് താന്‍ മിന്നല്‍ മുരളിയില്‍ അഭിനയിച്ചതെന്ന് നടന്‍ ടൊവിനോ തോമസ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
അജിത്ത് നായകനായി അഭിനിച്ച ‘വലിമൈ’ എന്ന ചിത്രത്തില്‍ താനായിരുന്നു വില്ലനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ടൊവിനോ. മിന്നല്‍ മുരളിയ്ക്ക് വേണ്ടിയാണ് ആ ചിത്രം വേണ്ടെന്ന് വെച്ചതെന്നും ടൊവിനോ പറഞ്ഞു.
Tovino in Minnal Murali
‘എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. ആ സമയത്ത് ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം നല്‍കിയത്,’ ടൊവിനോ പറഞ്ഞു.
പാന്‍ ഇന്ത്യന്‍ ലെവലില്‍ ടൊവിനോ തോമസിന് ഏറെ ജനപ്രീതി നേടികൊടുത്ത സിനിമയാണ് മിന്നല്‍ മുരളി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി സൂപ്പര്‍ഹിറ്റായിരുന്നു. ടൊവിനോയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…