Categories: latest news

ബിലാലിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ടാണോ ഭീഷ്മ പര്‍വ്വം? മറുപടിയുമായി മമ്മൂട്ടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. മാര്‍ച്ച് മൂന്നിനാണ് സിനിമ റിലീസ് ചെയ്യുക. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വം മാസ് ആന്റ് സ്റ്റൈലിഷ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുന്‍പ് വരുന്നതിനാല്‍ ഭീഷ്മ പര്‍വ്വം ബിലാലിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ടാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടി മമ്മൂട്ടി തന്നെ നല്‍കുകയാണ്. ഭീഷ്മ പര്‍വ്വം ബിലാലിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ടല്ല എന്നാണ് മമ്മൂട്ടി പറയുന്നത്. മറിച്ച് ഭീഷ്മ വേറൊരു വെടിക്കെട്ടാണെന്ന് മമ്മൂട്ടി ആവേശത്തോടെ പറയുന്നു.

Beeshma Parvam

‘ഇത് വേറെ തരം വെടിക്കെട്ടാണ്. ബിലാലുമായി കഥയിലോ മേക്കിങ്ങിലോ യാതൊരു സാമ്യതയുമില്ല. വേണമെങ്കില്‍ ഈ രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം മട്ടാഞ്ചേരി ആണെന്ന് പറയാം. അതിനപ്പുറം കഥയുമായോ കഥാ സന്ദര്‍ഭങ്ങളുമായോ യാതൊരു ബന്ധവുമില്ല. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും,’ മമ്മൂട്ടി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago