Categories: latest news

വിക്രമിനെ കാണാന്‍ സേതുരാമയ്യര്‍ എത്തി; സിബിഐ-5 ന്റെ സെറ്റില്‍ ജഗതി

സിബിഐ 5 – ദി ബ്രെയ്ന്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ ജഗതി ശ്രീകുമാര്‍ എത്തി. സിബിഐ സീരിസിലെ അഞ്ചാം സിനിമയിലും സിബിഐ ഉദ്യോഗസ്ഥനായ വിക്രം ആയി ജഗതി അഭിനയിക്കുന്നുണ്ട്. വാഹനാപകടത്തിനു ശേഷം വീല്‍ചെയറിലാണ് ഇപ്പോള്‍ ജഗതി.

വിക്രത്തെ കാണാന്‍ സേതുരാമയ്യര്‍ സിബിഐ വീട്ടിലെത്തുന്ന രംഗമാണ് കൊച്ചിയില്‍ ഷൂട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് സിബിഐ-5 ന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസമാണ് ജഗതി കൊച്ചിയിലെത്തിയത്. ജഗതിക്കൊപ്പം മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കര്‍, കെ.മധു, എസ്.എന്‍.സ്വാമി എന്നിവര്‍ നില്‍ക്കുന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ഈ ചിത്രം ആരാധകരുടെ മനംനിറയ്ക്കുന്നതാണ്.

Mammootty – CBI 5

ജഗതിയുടെ മകന്‍ രാജ്കുമാറും സിബിഐ-5 ല്‍ അഭിനയിക്കുന്നുണ്ട്. വിക്രമിന്റെ മകനായി തന്നെയാണ് രാജ്കുമാറും എത്തുന്നത്. ജഗതിയുടെ സീനുകള്‍ തിരുവനന്തപുരത്ത് വെച്ച് ഷൂട്ട് ചെയ്യാനാണ് ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു തന്നെയാണ് സിബിഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago