Categories: latest news

ഭീഷ്മ പര്‍വ്വം റിസര്‍വ്വേഷന്‍ ഇന്ന് മുതല്‍; റിലീസിന് മുന്‍പെ കോടികള്‍ കൊയ്ത് മമ്മൂട്ടി ചിത്രം

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ടിക്കറ്റ് റിസര്‍വ്വേഷന്‍ ഇന്ന് മുതല്‍. ഉച്ചയ്ക്ക് 12 മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും തിയറ്ററുകളില്‍ രാവിലെ ഒന്‍പത് മണിക്കുള്ള ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ ലഭ്യമായിരുന്നു.

അതേസമയം, റിലീസിന് മുന്‍പ് തന്നെ കോടികളുടെ ബിസിനസാണ് ഭീഷ്മ പര്‍വ്വം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം പത്ത് കോടി രൂപയ്ക്ക് ഏഷ്യാനെറ്റും ജിസിസി അവകാശം എട്ട് കോടി രൂപയ്ക്കും വിറ്റു പോയെന്നാണ് പുറത്തുവരുന്ന വിവരം. സിനിമയുടെ പ്രി റിലീസ് ബിസിനസ് 18 കോടി നടന്നതായാണ് വിവരം. 15 കോടിയാണ് സിനിമയുടെ ബജറ്റ്.

Mammootty in Beeshma Parvam

അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago