Categories: latest news

മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ ചിത്രത്തോട് ‘നോ’ പറഞ്ഞ് ഷൈന്‍, തഴഞ്ഞത് ജീത്തുജോസഫ് ചിത്രം !

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള അഭിനേതാവാണ് ഷൈന്‍.

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ഷൈന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം വേണ്ടെന്നു വെച്ചാണ് ഷൈന്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചത്.

Mammootty and Mohanlal

ഒരേസമയം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ വന്നപ്പോള്‍ താന്‍ മമ്മൂട്ടി ചിത്രമാണ് തിരഞ്ഞെടുത്തതെന്ന് ഷൈന്‍ പറയുന്നു. 2021 ലെ ലോക്ക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നതെന്ന് ഷൈന്‍ പറയുന്നു. സിനിമയുടെ കഥ കേട്ടു. ചെയ്യാമെന്ന് തീരുമാനിച്ചു. ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

രണ്ടു സിനിമകളും ഒരുമിച്ച് കൊണ്ടു പോകാനായിരുന്നു നടന്റെ തീരുമാനം. ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റില്‍ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയായിരുന്നു താരത്തിന്റെ പ്ലാന്‍. എന്നാല്‍ ജിത്തു ജോസഫും അമല്‍ നീരദും അതിന് സമ്മതിച്ചില്ല. അതുകൊണ്ടാണ് ഭീഷ്മ പര്‍വുമായി നടന്‍ മുന്നോട്ട് പോയത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago