Mammootty and Shine Tom Chacko
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള അഭിനേതാവാണ് ഷൈന്‍.
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ഷൈന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം വേണ്ടെന്നു വെച്ചാണ് ഷൈന്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചത്.
Mammootty and Mohanlal
ഒരേസമയം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ വന്നപ്പോള്‍ താന്‍ മമ്മൂട്ടി ചിത്രമാണ് തിരഞ്ഞെടുത്തതെന്ന് ഷൈന്‍ പറയുന്നു. 2021 ലെ ലോക്ക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നതെന്ന് ഷൈന്‍ പറയുന്നു. സിനിമയുടെ കഥ കേട്ടു. ചെയ്യാമെന്ന് തീരുമാനിച്ചു. ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല.
രണ്ടു സിനിമകളും ഒരുമിച്ച് കൊണ്ടു പോകാനായിരുന്നു നടന്റെ തീരുമാനം. ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റില്‍ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയായിരുന്നു താരത്തിന്റെ പ്ലാന്‍. എന്നാല്‍ ജിത്തു ജോസഫും അമല്‍ നീരദും അതിന് സമ്മതിച്ചില്ല. അതുകൊണ്ടാണ് ഭീഷ്മ പര്‍വുമായി നടന്‍ മുന്നോട്ട് പോയത്.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…