Ajith Valimai
തല അജിത്ത് ഫാന്‍സിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതായി റിപ്പോര്‍ട്ട്. അജിത്തിന്റെ ‘വലിമൈ’ കാണാന്‍ തിയറ്ററിന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞ് രണ്ട് പേര്‍ കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കോയമ്പത്തൂര്‍ നഗരത്തിലെ ഗംഗ, യമുന തിയറ്ററുകള്‍ക്ക് സമീപമാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ബിഗ് ബജറ്റ് ചിത്രം വലിമൈ റിലീസ് ചെയ്തത്. തിയറ്റര്‍ കോംപ്ലക്സിന് മുന്നില്‍ അജിത്തിന്റെ നൂറ് അടി നീളമുള്ള ഫ്ളക്സ് ബാനര്‍ ആരാധകര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമീപം നില്‍ക്കുകയായിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
Ajith in Valimai
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞ ശേഷം സ്ഥലംവിട്ടു. ബോംബ് പൊട്ടിത്തെറിച്ച് ഒരു ആരാധകന്റെ കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. കാട്ടൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…