Mammootty
മമ്മൂട്ടി ട്രാഫിക് പൊലീസുകാരനായി അഭിനയിക്കുന്നു. കരിയറില്‍ ആദ്യമായാണ് മമ്മൂട്ടി ട്രാഫിക് പൊലീസാകുന്നത്. ഒട്ടനവധി തവണ മമ്മൂട്ടി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ കഥാപാത്രം തികച്ചും വ്യത്യസ്‌തമാണ്.
‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ത്രില്ലര്‍ ഒരുക്കിയ ഷാജി പാടൂര്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. മമ്മൂട്ടിയുടെ സഹായിയായ ജോര്‍ജ്ജ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
Mammootty
എം പത്‌മകുമാറിന്‍റെ ‘പത്താം വളവ്’, വൈശാഖിന്‍റെ ‘നൈറ്റ് ഡ്രൈവ്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഈ മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അഭിലാഷ് പിള്ളയുടെയും ഷാജി പാടൂരിന്‍റെയും മുന്‍ ചിത്രങ്ങള്‍ ത്രില്ലറുകളായിരുന്നെങ്കിലും ഈ മമ്മൂട്ടി ചിത്രം ഒരു ഫണ്‍ എന്‍റര്‍ടെയ്‌നറായിരിക്കുമെന്നാണ് സൂചന.
അതേസമയം, മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ ‘ഭീഷ്‌മപര്‍വ്വം’ റിലീസിന് തയ്യാറായിക്കഴിഞ്ഞു. അമല്‍ നീരദ് തിരക്കഥയെഴുതുന്ന സിനിമ മാര്‍ച്ച് ആദ്യം തിയേറ്ററുകളിലെത്തും. എന്നാല്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ‘പുഴു’ എന്ന മമ്മൂട്ടിച്ചിത്രം ഒരു ഒടിടി റിലീസായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…