Categories: latest news

ഫണ്‍ എന്‍റര്‍ടെയ്‌നറുമായി മമ്മൂട്ടി, കേരളമാകെ ട്രാഫിക് ബ്ലോക്കിന് സാധ്യത !

മമ്മൂട്ടി ട്രാഫിക് പൊലീസുകാരനായി അഭിനയിക്കുന്നു. കരിയറില്‍ ആദ്യമായാണ് മമ്മൂട്ടി ട്രാഫിക് പൊലീസാകുന്നത്. ഒട്ടനവധി തവണ മമ്മൂട്ടി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ കഥാപാത്രം തികച്ചും വ്യത്യസ്‌തമാണ്.

‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ത്രില്ലര്‍ ഒരുക്കിയ ഷാജി പാടൂര്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. മമ്മൂട്ടിയുടെ സഹായിയായ ജോര്‍ജ്ജ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

Mammootty

എം പത്‌മകുമാറിന്‍റെ ‘പത്താം വളവ്’, വൈശാഖിന്‍റെ ‘നൈറ്റ് ഡ്രൈവ്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഈ മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അഭിലാഷ് പിള്ളയുടെയും ഷാജി പാടൂരിന്‍റെയും മുന്‍ ചിത്രങ്ങള്‍ ത്രില്ലറുകളായിരുന്നെങ്കിലും ഈ മമ്മൂട്ടി ചിത്രം ഒരു ഫണ്‍ എന്‍റര്‍ടെയ്‌നറായിരിക്കുമെന്നാണ് സൂചന.

അതേസമയം, മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ ‘ഭീഷ്‌മപര്‍വ്വം’ റിലീസിന് തയ്യാറായിക്കഴിഞ്ഞു. അമല്‍ നീരദ് തിരക്കഥയെഴുതുന്ന സിനിമ മാര്‍ച്ച് ആദ്യം തിയേറ്ററുകളിലെത്തും. എന്നാല്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ‘പുഴു’ എന്ന മമ്മൂട്ടിച്ചിത്രം ഒരു ഒടിടി റിലീസായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എമില്‍ ജോഷ്വ

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

7 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago