Categories: latest news

നസീറിന്റെ സിനിമ കാണാന്‍ അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ മോഷ്ടിച്ചു, അച്ഛന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ല് കിട്ടി; കെ.പി.എ.സി.ലളിതയുടെ പഴയ അഭിമുഖം

അച്ഛനാണ് തന്നെ അഭിനയ ലോകത്ത് എത്തിച്ചതെന്ന് പഴയ അഭിമുഖങ്ങളില്‍ കെ.പി.എ.സി.ലളിത തുറന്നുപറഞ്ഞിട്ടുണ്ട്. നൃത്തത്തില്‍ താല്‍പര്യമുണ്ടെന്ന് മനസിലാക്കിയത് അച്ഛനാണ്. അങ്ങനെയാണ് കലാരംഗത്ത് എത്തിയതെന്ന് ലളിത കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ പറയുന്നു.

പണ്ട് അച്ഛന്റെ കയ്യില്‍ നിന്ന് തല്ല് കിട്ടിയ അനുഭവത്തെ കുറിച്ച് ലളിത ഈ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് തല്ല് കിട്ടിയിരിക്കുന്നത്. അത് നുണ പറഞ്ഞതിനാണ്.

KPAC Lalitha

സ്‌കൂളില്‍ പഠിക്കുമ്പോള്‍ നസീര്‍ സാറിന്റെ സിനിമ കാണാന്‍ അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ കട്ടെടുത്തു. സുമതി എന്ന കൂട്ടുകാരിക്കൊപ്പമാണ് ഒരു ശനിയാഴ്ച സിനിമയ്ക്ക് പോയത്. സ്പെഷ്യല്‍ ക്ലാസുണ്ട് എന്നും പറഞ്ഞാണ് തിയറ്ററില്‍ സിനിമയ്ക്ക് പോയത്. അന്ന് രണ്ടണയായിരുന്നു ടിക്കറ്റിന്. ക്ലാസിലെ വേറൊരു കുട്ടി വീട്ടില്‍ പാരവെച്ചു. അന്ന് രാത്രി അച്ഛന്‍ എന്നെ അടുത്തുവിളിച്ചു ചോദിച്ചു നീ അമ്മയുടെ പെട്ടിയില്‍ നിന്ന് കാശ് എടുത്തോ എന്ന്. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ അച്ഛന്‍ എന്നെ അടിച്ചു. നുണ പറയുന്നത് അച്ഛന് ഇഷ്ടമല്ലെന്നും ലളിത പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago