Mohanlal and Priyadarshan
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ബോക്‌സിങ് പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു. ഈ സിനിമയാണ് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രിയദര്‍ശന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വന്‍ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Mohanlal
ബറോസിന് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ചെയ്യാനായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം. എന്നാല്‍, ചില പ്രശ്‌നങ്ങള്‍ നേരിട്ടതിനാലാണ് സിനിമ ഉപേക്ഷിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് പ്രിയദര്‍ശന്‍ ചിത്രം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…