Categories: latest news

‘അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു’; പറയാന്‍ വാക്കുകളില്ലെന്ന് മോഹന്‍ലാല്‍, വിങ്ങിപ്പൊട്ടി സിനിമാലോകം

കെ.പി.എ.സി. ലളിതയുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധവും പരിചയവുമുണ്ടെന്ന് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറത്തെ പരിചയമുണ്ട്. അധികം സിനിമകളില്‍ ഞങ്ങള്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടില്ല. എങ്കിലും അടുത്ത ബന്ധമുണ്ട്. അമ്മ മഴക്കാറിന് കണ്‍നിറഞ്ഞു എന്ന പാട്ടാണ് ഓര്‍മയില്‍ വരുന്നത്. സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് നേരില്‍ വന്നു കാണാന്‍ സാധിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.’ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

KPAC Lalitha

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, അമല്‍ നീരദ്, പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ നേരിട്ടെത്തി കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് വൈകിട്ടാണ് സംസ്‌കാര ചടങ്ങുകള്‍.

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

5 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

12 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

12 hours ago