Lallitha and Mohanlal
കെ.പി.എ.സി. ലളിതയുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധവും പരിചയവുമുണ്ടെന്ന് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറത്തെ പരിചയമുണ്ട്. അധികം സിനിമകളില്‍ ഞങ്ങള്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടില്ല. എങ്കിലും അടുത്ത ബന്ധമുണ്ട്. അമ്മ മഴക്കാറിന് കണ്‍നിറഞ്ഞു എന്ന പാട്ടാണ് ഓര്‍മയില്‍ വരുന്നത്. സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് നേരില്‍ വന്നു കാണാന്‍ സാധിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.’ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
KPAC Lalitha
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, അമല്‍ നീരദ്, പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ നേരിട്ടെത്തി കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് വൈകിട്ടാണ് സംസ്‌കാര ചടങ്ങുകള്‍.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…