Categories: Gossips

ഇടയ്ക്കിടെ ഓര്‍മ വരും പോകും ! കെ.പി.എ.സി. ലളിതയുടെ അവസാന ദിനങ്ങള്‍ ഇങ്ങനെയായിരുന്നു

കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കെ.പി.എ.സി.ലളിത ചികിത്സയിലായിരുന്നു. ആശുപത്രി ചികിത്സയ്ക്ക് ശേഷം മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലേക്കാണ് ലളിതയെ കൊണ്ടുപോയത്. പരസഹായമില്ലാതെ ലളിതയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു. ഇടയ്ക്കിടെ ഓര്‍മ നഷ്ടപ്പെട്ടിരുന്നു.

കെ.പി.എ.സി. ലളിതയെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ മലയാളികളുടെ കണ്ണ് നനയിക്കുന്നു. ജയറാമിനേയും മീര ജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി താന്‍ സംവിധാനം ചെയ്തിരിക്കുന്ന അവസാന ചിത്രമായ മകളില്‍ അഭിനയിക്കാന്‍ കെ.പി.എ.സി.ലളിതയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് സത്യന്‍ പങ്കുവച്ചത്.

KPAC Lalitha

ലളിത ആരോഗ്യപ്രശ്നങ്ങളാല്‍ വിശ്രമിക്കുകയാണെന്ന് അറിഞ്ഞു. പുതിയ സിനിമയില്‍ ലളിത ചേച്ചിക്കും ഒരു കഥാപാത്രം മാറ്റിവെച്ചിട്ടുണ്ട്. ലളിത ചേച്ചിയെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടല്ലേ, വരാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. ഞാന്‍ വരും സത്യാ…എത്തിക്കോളാം…അതൊന്നും കുഴപ്പമില്ല എന്നായിരുന്നു ലളിത ചേച്ചിയുടെ മറുപടി. പിന്നീട് മകന്‍ സിദ്ധാര്‍ത്ഥ ഭരതനെ വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അമ്മയ്ക്ക് ഇടയ്ക്കിടെ ഓര്‍മ വന്നു പോയിക്കൊണ്ടിരിക്കുമെന്നും അപ്പോള്‍ പറഞ്ഞതാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അത്രയും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സമയത്തും ലളിത ചേച്ചിയുടെ മനസ്സില്‍ സിനിമ മാത്രമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

25 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

29 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

33 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago