Categories: Gossips

കെ.പി.എ.സി.ലളിതയ്ക്ക് ദിലീപ് ആരാണ്? നടിയുടെ വാക്കുകള്‍ കേട്ടാല്‍ കണ്ണ് നിറയും

മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ സൂപ്പര്‍താരങ്ങളുടെ അമ്മയായി കെ.പി.എ.സി. ലളിത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ സൂപ്പര്‍താരങ്ങളിലും വെച്ച് ദിലീപിനോട് അല്‍പ്പം സ്നേഹവും വാല്‍സല്യവും ലളിതയ്ക്ക് കൂടുതലുണ്ട്. കെ.പി.എ.സി.ലളിതയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ദിലീപ് ഓടിയെത്തിയതും അതുകൊണ്ടാണ്.

സിനിമയില്‍ താരമാകുന്നതിനു മുന്‍പ് തന്നെ ദിലീപുമായി തനിക്ക് അടുപ്പമുണ്ടെന്ന് ലളിത പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാം ദിലീപ് താന്‍ ചോദിക്കാതെ തന്നെ സഹായിക്കാനെത്തിയതിനെ കുറിച്ചും ലളിത കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ പറഞ്ഞു.

KPAC Lalitha

‘എന്തെങ്കിലും അത്യാവശ്യം പറഞ്ഞാല്‍ ദിലീപ് പണം തന്നൊക്കെ സഹായിക്കാറുണ്ട്. മനസ് വിഷമിക്കുകയോ കണ്ണ് നിറയുകയോ ചെയ്താല്‍ അപ്പോ വിളിക്കും. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, എന്റെ മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന്. കയ്യില്‍ പൈസയൊന്നും ഇല്ല. തിരുവനന്തപുരത്തുള്ള എന്റെ കസിനാണ് എല്ലാം അറേഞ്ച് ചെയ്യുന്നത്. അവളുടെ ആഭരണം ഇട്ട് വേണം മോള്‍ക്ക് നിശ്ചയത്തില്‍ പങ്കെടുക്കാന്‍. നിശ്ചയത്തിന്റെ തലേന്ന് ദിലീപ് പൈസ കൊടുത്തയച്ചു. ഞാന്‍ ചോദിച്ചിട്ടൊന്നുമില്ല. മേനകയുടെ ഭര്‍ത്താവ് സുരേഷിന്റെ കയ്യിലാണ് പൈസ കൊടുത്തയച്ചത്. അതുപോലെ കല്ല്യാണത്തിന്റെ തലേന്നും. കാശൊക്കെ റെഡിയായോ എന്ന് ചോദിച്ച് ദിലീപ് വിളിച്ചു. എന്നിട്ട് കാശ് കൊടുത്തയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആ കാശൊന്നും ഞാന്‍ ഇപ്പോഴും തിരിച്ചു കൊടുത്തിട്ടില്ല. ദിലീപ് എന്നോട് ചോദിച്ചിട്ടുമില്ല,’ കെ.പി.എ.സി.ലളിത പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

14 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

14 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

14 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

14 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago