Categories: Gossips

ഭീഷ്മ പര്‍വ്വത്തിന്റെ പ്രീ റിലീസ് ബിസിനസ് നടന്നത് കോടികള്‍ക്ക് ! കണക്കുകള്‍ പുറത്ത്

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് റിലീസിന് മുന്‍പേ കോടികള്‍ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.

ഭീഷ്മ പര്‍വ്വത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. അവകാശം ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ക്ക് മാത്രമായി ഏതാണ്ട് 25 കോടി ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Mammootty in Beeshma Parvam

അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മപര്‍വ്വത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാസ് ആന്റ് സ്‌റ്റൈലിഷ് ക്യാരക്ടറായാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ എത്തുന്നത്.

ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago