Mammootty in Beeshma Parvam
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് റിലീസിന് മുന്‍പേ കോടികള്‍ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.
ഭീഷ്മ പര്‍വ്വത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. അവകാശം ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ക്ക് മാത്രമായി ഏതാണ്ട് 25 കോടി ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Mammootty in Beeshma Parvam
അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മപര്‍വ്വത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാസ് ആന്റ് സ്‌റ്റൈലിഷ് ക്യാരക്ടറായാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ എത്തുന്നത്.
ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…