Omar Lulu
തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം പടച്ചവന്‍ നടത്തി തരുമെന്നാണ് വിശ്വാസമെന്നും ഒമര്‍ ലുലു പറഞ്ഞു.
ഒമറിന്റെ വാക്കുകള്‍ ഇങ്ങനെ
2016ല്‍ സിനിമയില്‍ വന്ന ഞാന്‍ വല്ല്യ നായകന്‍മാര്‍ ഒന്നും ഇല്ലാതെ തന്നെ നാല് സിനിമ ചെയ്തു. അതില്‍ മുന്ന് എണ്ണം ലാഭകരമായിരുന്നു. സൂപ്പര്‍ താരങ്ങളെ വെച്ച് ഒരു സിനിമ പോലും ഞാന്‍ ഇത് വരെ ചെയ്തട്ടില്ലാ, അവരെ വെച്ച് പടം ചെയുകയാണെങ്കില്‍ അവരെ വ്യക്തമായി ഉപയോഗിക്കാന്‍ പറ്റുന്ന സ്‌ക്രിപ്പ്റ്റ് തന്നെ വേണം എന്ന ബോധം എനിക്കുണ്ട്.അവരുടെ ഡെയ്റ്റിന് ഞാന്‍ ബിസ്സിനസ് അപ്പുറം ഉള്ള വില കല്‍പ്പിക്കുന്നുണ്ട്.
Mohanlal-Aaraattu
ഞാന്‍ ലോക്ഡൗണ്‍ സമയത്ത് ഒരു നേരം പോകിന് ചെയ്ത ‘മഹിയില്‍ മഹാ സീനെന്ന്’ ഉള്ള മാപ്പിളപ്പാട്ട് കണ്ട് ഇങ്ങോട്ട് വിളിച്ച് അഭിനന്ദിച്ച വ്യക്തിയാണ് ലാലേട്ടന്‍ അതിനു വല്ല്യ ഒരു മനസ്സ് തന്നെ വേണം. ഞാന്‍ ഒരു ദിവസം ലാലേട്ടനുമായി സിനിമ ചെയ്യും അത് എന്റെ ഒരു ആഗ്രഹമാണ് അത് പടച്ചവന്‍ നടത്തി തരുകയും ചെയ്യും എന്നാണ് എന്റെ വിശ്വാസവും.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…