Categories: latest news

വാപ്പിച്ചിയുടെ ഈ മാസ് സിനിമയ്ക്കായി ദുല്‍ഖര്‍ അക്ഷമയോടെ കാത്തിരിക്കുന്നു !

വാപ്പിച്ചിയുടെ പുതിയ ചിത്രം ഭീഷ്മപര്‍വ്വം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മഴ നനഞ്ഞ് നില്‍ക്കുന്ന ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയെ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് സിനിമയുടെ റിലീസിനായി താനും കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. അന്ന് തന്നെയാണ് ദുല്‍ഖര്‍ ചിത്രം ഹേ സിനാമികയും റിലീസ് ചെയ്യുന്നത്. ഒരേദിവസം മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഭീഷ്മപര്‍വ്വത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാസ് ആന്റ് സ്റ്റൈലിഷ് ക്യാരക്ടറായാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ എത്തുന്നത്.

Mammootty in Beeshma Parvam

ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago