Categories: Gossips

രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവിടാതിരുന്നത് മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതി: അഞ്ജലി നായര്‍

നവംബറില്‍ വിവാഹിതയായിരുന്നെങ്കിലും വാര്‍ത്ത പുറത്തുവിടാതിരുന്നത് മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയെന്ന് നടി അഞ്ജലി നായര്‍. സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ, ഉല്‍സവമാക്കാനോ താത്പര്യമുണ്ടായിരുന്നില്ല. തങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പങ്കിടാന്‍ തീരുമാനിച്ചത്. ഒന്നിച്ച് മുന്നോട്ട് പോകാനാകും എന്ന തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ച് വിവാഹിതരായതെന്നും അഞ്ജലി പറഞ്ഞു.

അഞ്ജലി നായരുടെ വിവാഹം കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിനു ശേഷമാണ് ഇക്കാര്യം ആരാധകര്‍ അറിയുന്നത്. നവംബര്‍ 21 നാണ് യഥാര്‍ഥത്തില്‍ വിവാഹം കഴിഞ്ഞത്. അജിത് രാജു സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതോടെയാണ് കാര്യം ആരാധകര്‍ അറിഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്.

Anjali Nair

ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, കല്‍ക്കി, ദൃശ്യം 2, കാവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ അഭിനയിച്ചത്.

തെന്നിന്ത്യയില്‍ വിവിധ ഭാഷകളിലായി 125-ഓളം സിനിമകളില്‍ അഞ്ജലി അഭിനയിച്ചു. സംവിധായകന്‍ അനീഷ് ഉപാസനയെയാണ് അഞ്ജലി ആദ്യം വിവാഹം കഴിച്ചത്. 2011 ലായിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. 2016 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അജിത് രാജുവും ആദ്യ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയാണ് അഞ്ജലിയെ വിവാഹം കഴിച്ചത്.

അനില മൂര്‍ത്തി

Recent Posts

പങ്കാളിക്ക് ചിലപ്പോള്‍ തെറ്റ് പറ്റും; വിവാഹമോചനത്തെക്കുറിച്ച് വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

10 hours ago

ഞാന്‍ കിളവിയല്ല; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

10 hours ago

ബോള്‍ഡ് പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

17 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സാരിയില്‍ ഗ്ലാമറസ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago