Categories: Gossips

അതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്ക്; ഇല്ലെങ്കില്‍ സേതുരാമയ്യര്‍ ജനിക്കില്ലായിരുന്നു !

സിബിഐ എന്നു കേട്ടാല്‍ മലയാളിക്ക് ആദ്യം ഓര്‍മവരിക മമ്മൂട്ടിയെയാണ്. സിബിഐ സീരിസിലെ എല്ലാ സിനിമകള്‍ക്കും മലയാളത്തില്‍ ഏറെ ആരാധകരുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ..എന്നിങ്ങനെ നാല് ഭാഗങ്ങളാണ് ഇതുവരെ ഇറങ്ങിയിരിക്കുന്നത്. സിബിഐ സീരിസ് അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടിയും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും സംവിധായകന്‍ കെ.മധുവും ഇപ്പോള്‍.

സിബിഐ ഉദ്യോഗസ്ഥനായി തകര്‍ത്തഭിനയിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് സേതുരാമയ്യര്‍ എന്നാണ്. ഈ കഥാപാത്രത്തിനു പ്രത്യേക ശൈലിയും ഭാഷയുമുണ്ട്. കൈ പിറകില്‍ കെട്ടിയുള്ള മമ്മൂട്ടിയുടെ നടപ്പും അളന്നുമുറിച്ചുള്ള ഡയലോഗ് ഡെലിവറിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥന്‍ ഒരു പട്ടരു കഥാപാത്രമാകട്ടെ എന്നു തീരുമാനിച്ചത് മമ്മൂട്ടിയാണ്.

സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിനു തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ആദ്യമിട്ട പേര് അലി ഇമ്രാന്‍ എന്നാണ്. എന്നാല്‍, ഈ കേസന്വേഷണത്തിനു പട്ടരു കഥാപാത്രം പോരെ എന്ന് മമ്മൂട്ടി എസ്.എന്‍.സ്വാമിയോട് ചോദിക്കുകയായിരുന്നു. പട്ടരു കഥാപാത്രത്തിനു ചേര്‍ന്ന ചില ബോഡി ലാഗ്വേജ് പോലും മമ്മൂട്ടി എസ്.എന്‍.സ്വാമിയെ അഭിനയിച്ചു കാണിക്കുകയായിരുന്നു. കൈ പിറകില്‍ കെട്ടി സിബിഐ ഉദ്യോഗസ്ഥന്‍ നടക്കുന്നത് പോലും മമ്മൂട്ടിയുടെ സംഭാവനയാണെന്നും ഇതൊക്കെ കണ്ട് താന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നെന്നും എസ്.എന്‍.സ്വാമി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

‘സൂര്യ 47’ ചിത്രീകരണം പൂർത്തിയായി; ഇനി ഫസ്റ്റ് ലുക്ക്

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന…

6 hours ago

‘അമ്മ’ അംഗങ്ങൾക്ക് വിശദീകരണവുമായി ശ്വേത കമ്മിറ്റി; ഭരണനടപടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടെന്ന് ഉറപ്പ്

താരസംഘടനയായ 'അമ്മ'യിലെ ഭരണപരമായ തർക്കങ്ങൾക്കിടെ സംഘടനാംഗങ്ങൾക്ക് വിശദീകരണ…

6 hours ago

ചുവപ്പ് ഗൗണിൽ സ്റ്റൈലിഷായി രജിഷ വിജയൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രജിഷ വിജയൻ…

7 hours ago

ജിമ്മില്‍ കരുത്ത് കാട്ടി സൗഭാഗ്യ വെങ്കിടേഷ്

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്…

7 hours ago

പുതിയ സാരി ലുക്കില്‍ ശ്രുതി രാമചന്ദ്രന്‍

നടി ശ്രുതി രാമചന്ദ്രന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്…

7 hours ago

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

1 day ago