Categories: Gossips

മണിച്ചിത്രത്താഴില്‍ ജഗതിയും ഉണ്ടായിരുന്നു ! പക്ഷേ അത് നടന്നില്ല

എത്ര തവണ കണ്ടാലും മലയാളിക്ക് മടുക്കാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറും ഒരു നിര്‍ണായക വേഷം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ജഗതിക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇതേ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞിട്ടുണ്ട്.

മണിച്ചിത്രത്താഴില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ഫാസിലാണ് വിളിച്ചത്. എന്നാല്‍, ആ സമയത്ത് ശ്രീനിവാസനും മുകേഷും നായകന്‍മാരായി അഭിനയിക്കുന്ന താഹയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വാക്ക് കൊടുത്തിരുന്നു. അന്ന് എഗ്രിമെന്റ് ഒന്നുമില്ല. വാക്ക് മാത്രമേയുള്ളൂ. താഹയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കൊടുത്ത വാക്ക് തെറ്റിക്കുന്നത് ശരിയല്ല. വാക്ക് തെറ്റിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഫാസില്‍ പിന്നേയും എന്നെ ബന്ധപ്പെട്ടു. ഞാന്‍ അസൗകര്യം പറഞ്ഞു.

Jagathy

വാക്ക് പറഞ്ഞിട്ട് മാറുന്നത് കലാകാരന് ചേരുന്നതല്ല. അതുകൊണ്ട് താഹയുടെ ചിത്രത്തില്‍ അഭിനയിച്ചു. വാക്ക് പാലിക്കാന്‍ ശ്രമിക്കുമ്പോള്‍ നല്ല അവസരങ്ങളും സാമ്പത്തികമായ നഷ്ടങ്ങളും ഉണ്ടായേക്കാമെന്നും ജഗതി പറയുന്നു.

പിന്നീട് കുറേ നാളുകള്‍ കഴിഞ്ഞാണ് ഫാസില്‍ തന്റെ സിനിമയിലേക്ക് തന്നെ വിളിച്ചതെന്നും മണിച്ചിത്രത്താഴിലേക്ക് വിളിച്ചിട്ട് വരാത്തതിന്റെ പിണക്കം കാരണം ആയിരിക്കാം അതെന്നും ജഗതി പരോക്ഷമായി സൂചിപ്പിച്ചു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago