എത്ര തവണ കണ്ടാലും മലയാളിക്ക് മടുക്കാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറും ഒരു നിര്‍ണായക വേഷം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ജഗതിക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇതേ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞിട്ടുണ്ട്.
മണിച്ചിത്രത്താഴില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ഫാസിലാണ് വിളിച്ചത്. എന്നാല്‍, ആ സമയത്ത് ശ്രീനിവാസനും മുകേഷും നായകന്‍മാരായി അഭിനയിക്കുന്ന താഹയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വാക്ക് കൊടുത്തിരുന്നു. അന്ന് എഗ്രിമെന്റ് ഒന്നുമില്ല. വാക്ക് മാത്രമേയുള്ളൂ. താഹയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കൊടുത്ത വാക്ക് തെറ്റിക്കുന്നത് ശരിയല്ല. വാക്ക് തെറ്റിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഫാസില്‍ പിന്നേയും എന്നെ ബന്ധപ്പെട്ടു. ഞാന്‍ അസൗകര്യം പറഞ്ഞു.
വാക്ക് പറഞ്ഞിട്ട് മാറുന്നത് കലാകാരന് ചേരുന്നതല്ല. അതുകൊണ്ട് താഹയുടെ ചിത്രത്തില്‍ അഭിനയിച്ചു. വാക്ക് പാലിക്കാന്‍ ശ്രമിക്കുമ്പോള്‍ നല്ല അവസരങ്ങളും സാമ്പത്തികമായ നഷ്ടങ്ങളും ഉണ്ടായേക്കാമെന്നും ജഗതി പറയുന്നു.
പിന്നീട് കുറേ നാളുകള്‍ കഴിഞ്ഞാണ് ഫാസില്‍ തന്റെ സിനിമയിലേക്ക് തന്നെ വിളിച്ചതെന്നും മണിച്ചിത്രത്താഴിലേക്ക് വിളിച്ചിട്ട് വരാത്തതിന്റെ പിണക്കം കാരണം ആയിരിക്കാം അതെന്നും ജഗതി പരോക്ഷമായി സൂചിപ്പിച്ചു.
മോഹന്‍ലാലിന്റെ 360-ാം സിനിമയുടെ പേര് ഇന്നലെയാണ് അനൗണ്‍സ്…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍.…
ആരാധകര്‍ക്കായി വിന്റര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി. ഇന്‍സ്റ്റഗ്രാമിലാണ്…