Jayasurya
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത നടനാണ് ജയസൂര്യ. വില്ലനായും നായകനായും ഹാസ്യതാരമായും ജയസൂര്യ തിളങ്ങിയിട്ടുണ്ട്. ജയസൂര്യയുടെ മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ക്ലാസ്‌മേറ്റ്‌സ്
ജയസൂര്യയുടെ കരിയറില്‍ ബഞ്ച് മാര്‍ക്കായ കഥാപാത്രമാണ് ജയസൂര്യയിലെ കഞ്ഞിക്കുഴി സതീശന്‍. കൗശലക്കാരനായ രാഷ്ട്രീയ വിദ്യാര്‍ഥിയായി ജയസൂര്യ പ്രേക്ഷകരെ വെറുപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. നെഗറ്റീവ് ഷെയ്ഡുള്ള ജയസൂര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2. പുണ്യാളന്‍ അഗര്‍ബത്തീസ്
ജയസൂര്യയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കഥാപാത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലേത്. തൃശൂര്‍ക്കാരന്‍ ജോയ് താക്കോല്‍ക്കാരന്‍ എന്ന ബിസിനസുകാരനായി ജയസൂര്യ തകര്‍ത്തഭിനയിച്ചു.
3. കോക്ക്‌ടെയ്ല്‍
ജയസൂര്യയുടെ അധികം ആരും ചര്‍ച്ച ചെയ്യാത്ത കഥാപാത്രമാണ് 2010 ല്‍ റിലീസ് ചെയ്ത കോക്ക്‌ടെയ്ല്‍ എന്ന സിനിമയിലേത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി തോന്നുകയും എന്നാല്‍ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ ഞെട്ടുകയും ചെയ്യുന്നു. ജയസൂര്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
4. ആട് ഒരു ഭീകരജീവിയാണ്
ജയസൂര്യയുടെ കരിയറില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒരു കഥാപാത്രം ചോദിച്ചാല്‍ സംശയമൊന്നും ഇല്ലാതെ ആരാധകര്‍ പറയുക ആട് ഒരു ഭീകരജീവിയാണ് സിനിമയിലെ ഷാജി പാപ്പന്‍ ആയിരിക്കും. ഷാജി പാപ്പനും ടീമും മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു.
5. ബ്യൂട്ടിഫുള്‍
ശരീരം തളര്‍ന്ന കോടീശ്വരനായി ജയസൂര്യ അഭിനയിച്ച സിനിമയാണ് ബ്യൂട്ടിഫുള്‍. ജയസൂര്യയുടെ ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ബ്യൂട്ടിഫുള്‍ സിനിമയിലേത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…