Mammootty in Beeshma Parvam
അമല്‍ നീരദ്-മമ്മൂട്ടി കോംബിനേഷനില്‍ പുറത്തിറങ്ങാനിരിക്കുന്ന ഭീഷ്മ പര്‍വ്വത്തിന്റെ ഓവര്‍സീസ് റൈറ്റ് വിറ്റത് കോടികള്‍ക്കെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് കോടി രൂപയ്ക്കാണ് ഓവര്‍സീസ് റൈറ്റ് വിറ്റതെന്നാണ് വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് റൈറ്റാണ് ഇത്.
മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡായി ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാസ് ആന്റ് സ്റ്റൈലിഷ് ക്യാരക്ടറായാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ എത്തുന്നത്.
Mammootty in Beeshma Parvam
ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍, ഫര്ഹാന് ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന് അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന് ശ്യാമുമാണ്.
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…