Shobana
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായ അഭിനേത്രിയാണ് ശോഭന. തെന്നിന്ത്യന്‍ ഭാഷയില്‍ ഒരുകാലത്ത് സൂപ്പര്‍താര പദവി വഹിച്ചിരുന്ന നടിയാണ് ശോഭന. താരത്തിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. മണിച്ചിത്രത്താഴ്
ശോഭനയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് മണിച്ചിത്രത്താഴ്. നാഗവല്ലിയായി ശോഭന പകര്‍ന്നാടിയ നിമിഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 1993 ലാണ് റിലീസ് ചെയ്തത്. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചു.
2. തേന്മാവിന്‍ കൊമ്പത്ത്
1994 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. മോഹന്‍ലാലും ശോഭനയും തമ്മിലുള്ള കെമിസ്ട്രി ഏറെ ആഘോഷിക്കപ്പെട്ടു. കാര്‍ത്തുമ്പി എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. സിനിമ ബോക്‌സ്ഓഫീസില്‍ വമ്പന്‍ഹിറ്റായി.
Shobana
3. ഇന്നലെ
പത്മരാജന്‍ സിനിമകളില്‍ ഏറെ ചര്‍ച്ചയായ സിനിമയാണ് ഇന്നലെ. അപകടത്തില്‍പ്പെട്ട ശേഷം ഭൂതകാലം മറന്നുപോയ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്.
4. അനന്തരം
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം 1987 ലാണ് റിലീസ് ചെയ്തത്. ഇതൊരു സമാന്തര സിനിമയാണ്. ശോഭനയുടെ സിനിമാ കരിയറിലെ വളരെ വ്യത്യസ്തമായ വേഷമായിരുന്നു അനന്തരത്തിലേത്.
5. മിന്നാരം
മിന്നാരത്തിലെ നീന എന്ന ശോഭനയുടെ കഥാപാത്രം പ്രേക്ഷകരെ ഒരേസമയം സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരം 1994 ലാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ശോഭന കോംബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…