Categories: latest news

ഐ.എം.ഡി.ബി.യില്‍ ലാലേട്ടന്റെ ആറാട്ട് ഒന്നാമത് ! റിലീസ് കാത്ത് ആരാധകര്‍

മോഹന്‍ലാല്‍ – ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ട് ഐ.എം.ഡി.ബി. ലിസ്റ്റില്‍ തരംഗമാകുന്നു. ഏറ്റവും അധികം ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതാണ് ഐ.എം.ഡി.ബി.യില്‍ ആറാട്ട്.

ഫെബ്രുവരി 18 നാണ് സിനിമ തിയറ്ററുകളിലെത്തുക. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മാസ് കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Mohanlal-Aaraattu

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ മീശപിരിയും മുണ്ട് മടക്കി കുത്തലുമായി എത്തുന്ന മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം കൂടിയാണ് ആറാട്ട്. ആര്‍.ഡി.ഇല്ലുമിനേഷന്‍സ്, ഹിപ്പോ പ്രൈം മോഷന്‍ പിക്ചര്‍സ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴില്‍ ആര്‍.ഡി.ഇല്ലുമിനേഷന്‍സ്, ശക്തി (എം.പി.എം.ഗ്രൂപ്പ്) ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുല്‍ രാജുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാല്‍ – ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

കെ.ജി.എഫില്‍ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലന്‍. എ.ആര്‍. റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിനുണ്ട്. മോഹന്‍ലാലിന് പുറമെ വിജയരാഘവന്‍, സായ്കുമാര്‍, സിദ്ധിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ലുക്മാന്‍, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണന്‍ കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന എന്നിവര്‍ അണിനിരക്കുന്ന വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

51 minutes ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

51 minutes ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

51 minutes ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago