Categories: latest news

കനിഹ മമ്മൂട്ടിയുടെ ഭാഗ്യനടിയോ? ഇരുവരും ഒന്നിച്ചപ്പോള്‍ സംഭവിച്ചത്

മമ്മൂട്ടിക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് നടി കനിഹ. സിബിഐ അഞ്ചാം ഭാഗത്തിലാണ് കനിഹ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇതിനോടകം കനിഹ അഭിനയിച്ചിട്ടുണ്ട്. സിബിഐ അഞ്ചാം ഭാഗത്തില്‍ ഇരുവരും ഒന്നിക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി ആരാധകര്‍ക്ക് ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശ്ശിരാജയില്‍ കനിഹയായിരുന്നു നായിക. ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. മമ്മൂട്ടി കനിഹ കൂട്ടുകെട്ടും ശ്രദ്ധിക്കപ്പെട്ടു. ദ്രോണയിലും കനിഹ മമ്മൂട്ടിയുടെ നായികയായി എത്തി. സിനിമ തിയറ്ററില്‍ അത്ര വലിയ ഹിറ്റായില്ലെങ്കിലും മമ്മൂട്ടി-കനിഹ കോംബിനേഷന്‍ രംഗങ്ങള്‍ പില്‍ക്കാലത്ത് പ്രേക്ഷകരുടെ പ്രീതി നേടി.

Kaniha

കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങിയ സിനിമകളിലും കനിഹ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ഇപ്പോള്‍ സിബിഐ അഞ്ചാം ഭാഗത്തിലും മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.

മമ്മൂട്ടിക്ക് പുറമേ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് കനിഹ.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

13 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

13 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

13 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

13 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

13 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago