Jagathy and Mallika
മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു ഒരുകാലത്ത് ജഗതി-മല്ലിക ബന്ധം. 1976 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം അധികനാള്‍ നിലനിന്നില്ല. ഇതേ കുറിച്ച് ജഗതി ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോളാണ് ഈ ബന്ധം പിരിഞ്ഞതെന്നാണ് ജഗതിയുടെ വാക്കുകള്‍.
മല്ലികയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി സംസാരിച്ചത്. ‘പക്വത കുറവുള്ള പ്രായത്തിലാണ് ആദ്യ പ്രണയം സംഭവിക്കുന്നത്. 16 കഴിഞ്ഞ് 17 ലേക്ക് കടക്കുന്ന പ്രായം. കോളേജില്‍ പഠിക്കുന്ന സമയത്താണ്. 19-ാം വയസ്സില്‍ പ്രണയ സാഫല്യമായി. പ്രണയിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിച്ചു. തമാശ പ്രണയമായിരുന്നില്ല അത്. ആ കുട്ടിയെ തന്നെ വിവാഹം കഴിച്ചു. 11 വര്‍ഷം ഒന്നിച്ച് ജീവിച്ച് ആ ബന്ധം വേര്‍പ്പെടുത്തി. കാമുകിയെ ചതിച്ചില്ല എന്ന ഒറ്റ തെറ്റേ ഞാന്‍ ചെയ്തുള്ളൂ. അപക്വമായ പ്രായത്തില്‍ ഉണ്ടായ പ്രണയമായി അത് പിന്നീട് തോന്നി. കൗമാരത്തിന്റെ ചാപല്യമായി ആ പ്രണയത്തെ തോന്നുന്നു. പ്രണയം നല്ലത് തന്നെയാണ്. സുഖങ്ങളും ദുഖങ്ങളും ഒന്നിച്ച് പങ്കിടാന്‍ രണ്ട് പേരും തയ്യാറാണെങ്കില്‍ മാത്രം. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ദമ്പതികള്‍ തമ്മില്‍ രണ്ട് വഴിക്ക് മാറിയാല്‍ പ്രണയസാഫല്യമാകില്ല. ആദ്യ പ്രണയവും ദാമ്പത്യവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ പിരിയേണ്ട അവസ്ഥ വന്നു,’ പഴയൊരു അഭിമുഖത്തില്‍ ജഗതി പറഞ്ഞു.
Mallika Sukumaran
കലാലയത്തില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിച്ചത്. കലോത്സവങ്ങളില്‍ ഇരുവരും സ്ഥിരം സാന്നിധ്യമായിരുന്നു. അങ്ങനെ ഇരുവരും അടുക്കുകയും സൗഹൃദത്തിലാകുകയും ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. മദ്രാസിലേക്ക് ഒളിച്ചോടുകയായിരുന്നു. മല്ലിക സിനിമയില്‍ സജീവമാകുകയും ജഗതിക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്തു. ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷിന് ഇത് കാരണമായി. അതിനിടെ മല്ലിക സുകുമാരനുമായി സൗഹൃദത്തിലായി.
വിവാഹശേഷം മദ്രാസിലെത്തിയപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ജഗതിക്ക് സിനിമയില്‍ അവസരങ്ങള്‍ വളരെ കുറവായിരുന്നു. സാമ്പത്തികമായി കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ ഇരുവരും നന്നായി ബുദ്ധിമുട്ടി. ഇതിനിടയില്‍ മല്ലികയ്ക്ക് വീണ്ടും സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ചു. ഇത് ഇരുവര്‍ക്കുമിടയില്‍ ഈഗോ പ്രശ്നങ്ങള്‍ക്ക് കാരണമായെന്നാണ് അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…