Categories: latest news

മീര ജാസ്മിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍

ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്ത നടിയാണ് മീര ജാസ്മിന്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മുതല്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ട്. മീര ജാസ്മിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. പാഠം ഒന്ന് ഒരു വിലാപം

മീര ജാസ്മിന്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത് പാഠം ഒന്ന് ഒരു വിലാപം എന്ന ടി.വി.ചന്ദ്രന്‍ ചിത്രത്തിലൂടെയാണ്. ഷാഹിന എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.

2. സൂത്രധാരന്‍

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലെ മീര ജാസ്മിന്റെ കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. മീരയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.

3. കസ്തൂരിമാന്‍

ലോഹിതദാസ് ചിത്രം കസ്തൂരിമാനില്‍ പ്രിയംവദ എന്ന കഥാപാത്രമായി മീര ജാസ്മിന്‍ ജീവിക്കുകയായിരുന്നു. ജീവിതത്തിലെ ബുദ്ധിമുട്ടുകളെ വളരെ ബോള്‍ഡ് ആയി നേരിടുന്ന മീരയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

Meera Jasmine

4. അച്ചുവിന്റെ അമ്മ

ഉര്‍വശിക്കൊപ്പം മീര ജാസ്മിന്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് അച്ചുവിന്റെ അമ്മ. അശ്വതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി.

5. ഒരേ കടല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മീര ജാസ്മിന്‍ അത്ഭുതപ്പെടുത്തിയ ചിത്രം. ദീപ്തി എന്ന കഥാപാത്രമായാണ് മീര അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചിത്രത്തിലെ ദീപ്തി എന്ന കഥാപാത്രം പ്രേക്ഷകരെ വേട്ടയാടുന്നു.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

10 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

11 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

11 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

11 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

11 hours ago