Pranav Mohanlal
ജനഹൃദയങ്ങള്‍ കീഴടക്കി വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഹൃദയം 50 കോടി ക്ലബില്‍ ഇടംപിടിച്ചതായാണ് വിവരം.
നാലാം വാരത്തിലേക്ക് പ്രദര്‍ശനം കടക്കുമ്പോഴാണ് ഹൃദയത്തിന്റെ സ്വപ്‌ന നേട്ടം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 50 ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവിന്റെ ആദ്യ സോളോ ചിത്രമാണ് ഹൃദയം.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യം പ്രദര്‍ശനം ഇല്ലാഞ്ഞിട്ടും ഹൃദയം സിനിമയില്‍നിന്ന് ലാഭം നേടാന്‍ ആയെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.
Vineeth and Pranav Mohanlal
ഹൃദയത്തിന്റെ ഒ.ടി.ടി. റിലീസ് ഉടന്‍ ഉണ്ടാകും. ഫെബ്രുവരി 18 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ഹൃദയത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റും ഒടിടി റൈറ്റ്സ് ഡിസ്നിയും സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് വിശാഖ് സുബ്രഹ്മണ്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
ഹൃദയം ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് ഇപ്പോള്‍ രണ്ട് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…